-
ആറാം അദ്ധ്യായം –
ശ്രീ കൃഷ്ണ ഭഗവാന്‍
പറഞ്ഞു
പ്രവൃത്തിയില്‍
നിന്നുണ്ടാവുന്ന ഫലം ഉദ്ദേശിച്ച പോലെയോ അല്ലാതെയോ ഇരുന്നാലും അതിനെ പ്പറ്റി
ആവലാതിയില്ലാതെ തന്‍റെ ഉത്തരവാദിത്തമായ പ്രവൃത്തികള്‍ ചെയ്തുകൊണ്ടേ ഇരിക്കുന്നവന്‍
എല്ലാം വിട്ടൊഴിഞ്ഞവനെപ്പോലെയും യോഗിയെപ്പോലെയുമാണ്. അല്ലാതെ പ്രാര്‍ത്ഥനകളും
വിശ്വാസവും, സത്കര്‍മ്മങ്ങളും ചെയ്യാതിരിക്കല്‍
മാത്രമല്ല സംന്യാസവും യോഗവും.
എല്ലാം വിട്ടൊഴിയല്‍
തന്നെയാണ യോഗം ഒരാള്‍ തന്‍റെ മനസ്സില്‍ നടത്തുന്ന വിവിധ കണക്കുകൂട്ടലുകളും, തീരുമാനങ്ങളും ഒക്കെ ച്ചേരുന്ന സങ്കല്പം
എന്ന പ്രക്രിയ ഒഴിവാക്കാതെ മോചിക്കപ്പെട്ടവനാവില്ല.
എല്ലാത്തിലുമുള്ള
കെട്ടുപാടുകള്‍ ഒഴിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നത് മോചനത്തിനായി
പരിശ്രമിക്കുന്നവനുള്ള വഴിയാണ്. അങ്ങനെ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന മനസ്സിന്‍റെ
അടക്കം, അടുത്ത പടിയായ സത്യത്തെ അറിയാനുള്ള
വഴിയാണ്.
എപ്പോഴാണോ ഒരുത്തന്‍
അവയവങ്ങളുടെ ആവശ്യങ്ങളില്‍ കൂടൂതല്‍ ശ്രദ്ധിക്കാതെ വിട്ടൊഴിയുന്നത്, ഒന്നിലും ആകുലതയില്ലാതെ പ്രവര്‍ത്തിക്കുന്നത്
അവനെ മോചനത്തിന് അര്‍ഹതയുള്ളവന്‍ എന്ന് പറയുന്നു.
നമ്മളെല്ലാവരും
അവരവരെ നന്മയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണം ഒരിക്കലും നമ്മളെ നമ്മള്‍ തരം
താഴ്ത്തരുത്. നീ തന്നെയാണ് നിന്‍റെ ബന്ധു. നീ തന്നെയാണ് നിന്‍റെ ശത്രുവും.
ആരാണോ സ്വയം
നിയന്ത്രിക്കുന്നത് അവന്‍ സ്വന്തം ബന്ധുവാണ്. നിയന്ത്രിക്കാത്തവന്‍
ശത്രുവിനെപ്പോലെ സ്വയം നശിപ്പിക്കുന്നു.
ചൂട് തണുപ്പ്
മുതലായ കഠിന സാഹചര്യങ്ങളിലും, മനസ്സിന്
നല്ലതുണ്ടാകുമ്പോഴും മനസ്സിന് കഷ്ടങ്ങളായ ജീവിതാനുഭവങ്ങളിലും, മറ്റുള്ളവര്‍ ബഹുമാനിക്കുമ്പോഴും, മറ്റുള്ളവര്‍ മോശമായി പെരുമാറുമ്പോഴും
ശാന്തനായി ജീവിക്കുന്നതാരാണോ, സ്വയം
നിയന്ത്രിക്കുന്നതില്‍ വിജയിച്ച അവനില്‍ ദൈവം നന്നായി നിറയുന്നു.
വായിച്ചും കേട്ടും
കണ്ടുമൊക്കെ അറിഞ്ഞവനും ആലോചിച്ച് അറിഞ്ഞവനും, തന്നില്‍ തന്നെ ചിന്തയെ ഒതുക്കിയവനും, അവയവങ്ങളുടെ ആവശ്യങ്ങളെ നിയന്ത്രിച്ചവനും, സ്വര്‍ണ്ണവും കല്ലും, കരിക്കട്ടയും ഒന്നാണെന്ന്
മനസ്സിലാക്കിയവനും ആയ മോചനത്തിനായി പരിശ്രമിക്കുന്നവനെ മോചനം അടുത്തെത്തിയവന്‍
എന്ന് വിളിക്കുന്നു.(8)
യോഗി വളരെ
രഹസ്യമായി സ്വയം ചിന്തിക്കണം.മനസ്സിനെ മാറ്റമില്ലാതെ നിലനിര്‍ത്തണം, ആഗ്രഹങ്ങളെ അടക്കണം.
സ്വന്തം ശരീരത്തെ
അതിയായ ഉയരമോ അതിയായ താഴ്ചയോ ഇല്ലാത്ത ഒരു നല്ല സ്ഥലത്ത് പുല്‍മെത്തയിലിരുന്ന്, ശരീരാവയവങ്ങളുടെ പ്രവൃത്തിയെ
നിയന്ത്രിച്ച് മനസ്സിനെ ഒന്നില്‍ ത്തന്നെ ഉറപ്പിച്ച് യോഗം അനുഷ്ഠിക്കണം.
തലയും ദേഹവും
കഴുത്തും ഒരേ വരിയില്‍ നിര്‍ത്തിയിട്ട്, മൂക്കിന്‍റെ അറ്റത്ത് മാത്രം ദൃഷ്ടി ഉറപ്പിച്ച്, പ്രശാന്തനായി,ഭയം വെടിഞ്ഞ്, ബ്രഹ്മചര്യവ്രത ത്തോടെ എന്നില്‍ മനസ്സുറപ്പിച്ച് ഇരിക്കണം.
ഇങ്ങനെ എല്ലാം
യോജിപ്പിച്ച് എപ്പോഴും മനസ്സിനെ ശരിയായി നിലനിര്‍ത്തുന്നവന്‍ എറ്റവും ഉയര്‍ന്നതായ
എന്‍റെ നിലയില്‍ എത്തിച്ചേരുന്നു.
അതിയായ
ഭക്ഷിക്കുന്നവനും , ശരിക്ക് ഭക്ഷിക്കാത്തവനും യോഗമാര്‍ഗ്ഗത്തില്‍
മുന്നേറാനാവില്ല.
അതിയായി സ്വപ്നം
കാണുന്നവനും, വളരെ ഉണര്‍ന്നിരിക്കുന്നവനും യോഗിയാവാന്‍
കഴിയില്ല.
ആവശ്യത്തിന്
ആഹാരവും, ജീവിതത്തിലെ മറ്റ് കാര്യങ്ങളും
നടത്തുന്നവന് മാത്രമേ ദൈവവുമായി ഒന്നിച്ചിരിക്കുന്ന യോഗം ചെയ്യാന്‍
സാധിക്കുകയുള്ളു.
അവന് മാത്രം ദുഃഖം
ഇല്ലാതാവുന്നു.
സ്വന്തം നില
മനസ്സിലാക്കിയവനും, മനസ്സിനെ നിയന്ത്രിക്കുന്നവനും, കാര്യമായ അത്യാഗ്രഹങ്ങളില്ലാത്തവനും
അയവനെ ദൈവത്തിന്‍റെ അനുഗ്രഹത്തിന് അര്‍ഹന്‍ എന്നു പറയുന്നു.
അവന്‍റെ മനസ്സ്
അവിടെ നില്‍ക്കുന്നു. യോഗത്തിന്‍റെ അഭ്യാസത്താല്‍ തന്നത്താന്‍
മനസ്സിലാക്കുന്നു. സന്തോഷിക്കുന്നു.
ബുദ്ധികൊണ്ടു
മാത്രം അറിയാവുന്ന ആ സുഖം മനസ്സിലാക്കി സ്ഥിരതയോടെ ജീവിക്കുന്നു.
ഏതൊന്നു
ലഭിച്ചിട്ട് വേറെ ഒന്നും വേണമെന്ന് തോന്നുന്നില്ലയോ, ഭയങ്കരമായ ദുഃഖങ്ങളാലും അവന്‍ ഒട്ടും മാറാത്തവനാവുന്നു.
മനസ്സില്
മുളയ്ക്കുന്ന ആഗ്രഹങ്ങളെ വെടിഞ്ഞിട്ട് അവയവക്കൂട്ടങ്ങളെ നിയന്ത്രിച്ച് വളരെ മെല്ലെ
മെല്ലെ ബുദ്ധികൊണ്ട് ഈ കാണുന്നവയില്‍ നിന്ന് പിന്തിരിയണം.
മനസ്സിനെ തന്നില്‍
നിലനിര്‍ത്തി പിന്നീടൊന്നും ചിന്തിക്കരുത്.
എപ്പോഴൊക്കെ
മനസ്സ് പുറത്തിറങ്ങന് തുടങ്ങുന്നുവോ അപ്പോഴെല്ലാം കഠിനമായി ശ്രമിച്ച് അതിനെ തന്നില്‍
നിലനിര്‍ത്തണം.
ഇങ്ങനെ മനസ്സ്
ശാന്തമായിട്ടുള്ള യോഗി ഉത്തമമായ സുഖം പ്രാപിക്കുന്നു.
ഇങ്ങനെ കരട്
നീങ്ങിയ ഒരുവന്‍ വളരെ സുഖം പ്രാപിക്കുന്നു.
തന്നില്‍ എല്ലാ
ജീവജാലങ്ങളെയും , എല്ലാ ജീവജാലങ്ങളില്‍ തന്നെയും കാണാന്‍
കഴിയുന്നവന്‍ സുഖമായി ജീവിക്കുന്നു.
എന്നെ അവന്‍
എല്ലായിടത്തും കാണുന്നു.
അവനെ ഞാന്‍
നശിപ്പിക്കുന്നില്ല. അവന്‍ എന്നെയും നശിപ്പിക്കുന്നില്ല.
എല്ലാത്തിലും
സ്ഥിതി ചെയ്യുന്ന എന്നെ ഒരേ പോലെ ഭജിക്കുന്നവന്‍ ഇവിടെ നന്നായി
ജീവിക്കുമെങ്കിലും അവന്‍ എന്നിലാണ് ജീവിക്കുന്നത്.
അര്‍ജുനന്‍
ചോദിച്ചു
നീ ഈ
കാട്ടിത്തരുന്ന അവസ്ഥ എന്‍റെ സ്ഥിരതയില്ലായ്മ മൂലം ശരിക്ക് മനസ്സിലായില്ല.
മനസ്സിനെ തന്നില്‍
ഉറപ്പിക്കുന്നത് കാറ്റിനെ നിയന്ത്രിക്കുന്നതുപോലെ കഷ്ടം ആണ്.
ശ്രീ ഭഗവാന്‍
ഉത്തരം പറഞ്ഞു
സംശയമില്ല, മനസ്സിനെ നിയന്ത്രിക്കാന്‍
ബുദ്ധിമുട്ടാണ്.
ശ്രമം കൊണ്ടും
വീണ്ടും വീണ്ടുമുള്ള പ്രയത്നം കൊണ്ടും, വൈരാഗ്യം കൊണ്ടും വരേണ്ടതാണത്.
ശരിക്ക്
ശ്രമിക്കാത്തവന് ഇത് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.
കഷ്ടപ്പെട്ടാണെങ്കിലും
ഉപായത്തില്‍ അടക്കാന്‍ ശ്രമിക്കണം.
അര്‍ജുനന്‍
പറഞ്ഞു
എനിക്കൊരു സംശയം, അത് തീര്‍ത്തുതരണം. ഇങ്ങനെ ചെയ്ത് കുറേ
ക്കഴിഞ്ഞപ്പോള്‍ മനസ്സുമാറി യോഗത്തിന്‍റെ ലക്ഷ്യം കാണാത്തവന്‍ എന്തു
സംഭവിക്കുന്നു.
അവന്‍ നശിച്ചു
പോകുമോ
ശ്രീ കൃഷ്ണ ഭഗവാന്‍
പറയുന്നു
അവന്‍ എവിടെയും
നാശം ഇല്ല.
നല്ലതു ചെയ്തവന്
ദുര്‍ഗ്ഗതി വരില്ല.
നല്ലവരുടെ ലോകം
പ്രാപിച്ച് , വളരെ ക്കാലത്തിനു ശേഷം വൃത്തിയും
സമ്പത്തും ഉള്ളവരുടെ കുടുംബത്തില്‍ ജനിക്കുന്നു.
ചിലപ്പോള്‍
യോഗികളുടെ കുലത്തില്‍ ജനിക്കുന്നു.
ഇത് വളരെ കുറച്ച്
പേര്‍ക്കുമാത്രമേ ലഭിക്കുന്നുള്ളു
അവന്‍ തന്‍റെ മുന്‍പുള്ള
അഭ്യാസത്തിന്‍റെ തുടര്‍ച്ച ചെയ്ത് ബ്രഹ്മത്തെ കാണുന്നു.
വളരെ പ്രയത്നം
ചെയ്തതിനു ശേഷം അവന്‍ പരമമായ ഗതിയെ പ്രാപിക്കുന്നു.
തപസ്സു
ചെയ്യുന്നവരിലും, ഉയര്‍ന്നവനാണ് യോഗി. അറിവുള്ളവരുലും ഉയര്‍ന്നവനാണ്.
സത്പ്രവൃത്തിചെയ്യുന്നവരിലും ഉയര്‍ന്നവനാണ് യോഗി. അതിനാല്‍ നീ യോഗി ആയി ത്തീരുക.
യോഗികളിലും വളരെ
ശ്രദ്ധയുള്ളവന്‍ മാത്രം എന്നെ മനസ്സിലാക്കുന്നു. അവനെ ഞാന്‍ എന്‍റെ തന്നെ
ഭാഗമാക്കുന്നു.
-
ഇങ്ങനെ ആറാം
അദ്ധ്യായം അവസാനിച്ചു.-
No comments:
Post a Comment